കൊല്ലം : കൊല്ലത്ത് ഇസ്രായേൽ സ്വദേശിനിയായ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതി താമസിച്ചിരുന്ന വീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇസ്രായേൽ സ്വദേശിനിയായ 36 വയസ്സുകാരി സ്വത്വ ആണ് കൊല്ലപ്പെട്ടത്.
യുവതിയുടെ സുഹൃത്തും യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രൻ ആണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് നിഗമനം. ഇയാളെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. കൃഷ്ണചന്ദ്രന്റെ ബന്ധുവീട്ടിലായിരുന്നു സ്വത്വ താമസിച്ചിരുന്നത്.
വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം നടക്കുന്നത്. യോഗ മാസ്റ്റർ ആയ കൃഷ്ണചന്ദ്രൻ ഏറെക്കാലം ഉത്തരാഖണ്ഡിൽ ആയിരുന്നു. ഇസ്രായേൽ സ്വദേശിനിയായ യുവതിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഇയാൾ. ജീവനൊടുക്കാൻ ശ്രമിച്ച ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post