മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനം എംപിയായ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് കുമ്മനം രാജശേഖരന്
കോട്ടയം : മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് എംപി ഉദ്ഘാടനം ചെയ്യുന്നത് പ്രോട്ടോക്കോള്‍ ലംഘനമല്ലെ എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജേശഖരന്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് എംപി ഉദ്ഘാടനം ചെയ്യുന്നതെങ്ങനെ? അഴിമതിക്കേസിലെ പ്രതി ഒരു വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് ശരിയണോ? പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ച് സംസാരിച്ചവര്‍ ഇപ്പോള്‍ എവിടെ പോയെന്നും കുമ്മനം ചോദിക്കുന്നു.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യസാധ്യതയുള്ളതിനാലാകും സിപിഎം മൗനം പാലിക്കുന്നതെന്നും കുമ്മനം ചോദിക്കുന്നു. പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജത ജൂബിലി ആഘോഷം സോണിയഗാന്ധി ഉദ്ഘാടനം ചെയ്യുന്നത് പരാമര്‍ശിച്ച് കൊണ്ടായിരുന്നു കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പാമ്പാടിയില്‍ 1991 ല്‍ ആരംഭിച്ച രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷത്തിന് ആശംസകള്‍ നേരുന്നുവെന്ന ആമുഖത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയ ഒരു സ്ഥാപനം ഇപ്പോള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു എന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണെന്നും കുമ്മനം ചോദിക്കുന്നു.
Discussion about this post