ഖത്തർ: ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയറിന് ഖത്തറിൽവച്ച് നയതന്ത്രപരമായ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നതായി റിപ്പോർട്ട്. ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ദോഹയിലെത്തിയപ്പോൾ വിമാനത്തിൽ ഏകദേശം 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതായി ഒരു റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ജർമ്മൻ പ്രസിഡന്റ് തന്റെ വിമാനത്തിന്റെ ഗേറ്റിൽ കൈകൾ കൂപ്പി നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരുന്നുണ്ട്.
അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ഖത്തർ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ ഇല്ലാത്തതാണ് കാലതാമസത്തിന് കാരണമെന്ന് ജർമ്മൻ വാർത്താ ബ്രോഡ്കാസ്റ്റർ ഡിഡബ്ല്യു റിപ്പോർട്ട് ചെയ്തു. ഖത്തറിലെ ജർമ്മനി അംബാസഡറും സൈനിക ഹോണർ ഗാർഡും ഉണ്ടായിരുന്നിട്ടും പ്രസിഡന്റ് അരമണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു.. ഖത്തറിന്റെ വിദേശകാര്യ സഹമന്ത്രി സുൽത്താൻ അൽ മുറൈച്ചായി എത്തിയശേഷമാണ് ഔപചാരിക നടപടികൾ തുടരാനായതെന്ന് ഡിഡബ്ല്യു റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഖത്തർ ഇത് വരെ പ്രതികരിച്ചിട്ടില്ല.
Discussion about this post