ചെങ്ങന്നൂർ; ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് ചാമ്പ്യൻസ് ബോട്ട് ലീഗ് വളളം കളിക്കിടെ അപകടം. വീയപുരം ചുണ്ടനിൽ മറ്റൊരു ബോട്ടിടിച്ചാണ് അപകടം ഉണ്ടായത്. പാണ്ടനാട് നടന്ന സിബിഎൽ ഫൈനൽ മത്സരത്തിനിടെയാണ് അപകടം നടന്നത്.
പളളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ സമ്മാനവേദിയിലേക്ക് പോകുന്ന വഴി എതിരെ കടന്നുപോയ ബോട്ട് വളളത്തിന്റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. ബോട്ട് ഇടിക്കുമെന്ന് ഉറപ്പായതോടെ വളളത്തിന്റെ മുൻപിലിരുന്ന തുഴച്ചിലുകാർ വെളളത്തിലേക്ക് ചാടി. ഇല്ലെങ്കിൽ കൂടുതൽ പേർക്ക് പരിക്കേൽക്കുമായിരുന്നു.
നിലവിൽ പിബിസിയുടെ തുഴച്ചിലുകാരനായ അൻവിന് പരിക്ക് പറ്റിയിട്ടുണ്ട്. കാണികൾ സംഘാടകരുടെ നിർദ്ദേശം അനുസരിക്കാതെ ബോട്ടുകളും മറ്റുമായി ട്രാക്കുകളിൽ ഇറങ്ങുന്നത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ നിരന്തരം അപകടഭീഷണി ഉയർത്തുന്നുണ്ട്.
Discussion about this post