കണ്ണൂർ: തളിപ്പറമ്പിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒന്നര കിലോയിലധികം കഞ്ചാവുമായി യുവതി പിടിയിൽ. മുല്ലക്കോട് സ്വദേശിനി നിഖല (29) ആണ് പിടിയിലായത്. യുവതിയുടെ പക്കൽ നിന്നും 1.6 കിലോ കഞ്ചാവും പിടികൂടി.
യുവതിയുടെ കഞ്ചാവ് വിൽപ്പന സംബന്ധിച്ച് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബുള്ളറ്റ് ലേഡി എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇവർ ധാരാളം യാത്രകൾ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്നാണ് അധികൃതർ സംശയിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സജീവ്, അഷ്‌റഫ് മലപ്പട്ടം, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ആർ വിനീത്, പി സൂരജ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രതിക എ.വി, (പയ്യന്നൂർ റെയിഞ്ച്), ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.












