എറണാകുളം: നവ കേരള സദസ്സിനായി സ്‌കൂളിന്റെ മതിൽ പൊളിച്ചു. പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ സുരക്ഷയെ കരുതിയാണ് മതിൽ പൊളിച്ചത് എന്നാണ് സംഘാടക സമിതി നൽകുന്ന വിശദീകരണം.
പടിഞ്ഞാറേ ഭാഗത്ത് എട്ടു മീറ്ററോളം ആണ് പൊളിച്ചത്. പറവൂർ തഹസിൽദാരുടെയും പോലീസിന്റെയും സാന്നിധ്യത്തിലാണ് മതിൽ പൊളിച്ചത്. പരിപാടിയ്ക്ക് ശേഷം
വീണ്ടും മതിൽ കെട്ടി നൽകുമെന്നും സംഘാടകസമിതി വ്യക്തമാക്കി.
മതിൽ പൊളിക്കുന്നതിനെതിരെ പറവൂർ നഗരസഭ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് മതിൽ പൊളിച്ച് നീക്കിയത്.
Discussion about this post