ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആദ്യ ഫലസൂചനകളിൽ ബിജെപി വൻ മുന്നേറ്റം നടത്തുന്ന പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ 150 സീറ്റുകളിൽ ആണ് ബിജെപി ലീഡ് നിലനിർത്തുന്നത്.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭാരത് മാതാ കി ജയ്. ഇന്ന് മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയാണ്. ജനങ്ങളുടെ അനുഗ്രഹത്താലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്താലും ബിജെപി വൻ ഭൂരിപക്ഷത്തോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറും. എല്ലാ ബിജെപി സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി.
മദ്ധ്യപ്രദേശിൽ ബിജെപി തന്നെ അധികാരത്തിലേറുമെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യസിന്ധ്യയും വ്യക്തമാക്കി. മദ്ധ്യപ്രദേശ് ബിജെപി സംബന്ധിച്ചിടത്തോളും ഏറെ പ്രധാനപ്പെട്ട സംസ്ഥാനമാണ്. ജനങ്ങളുടെ അനുഗ്രഹം തങ്ങൾക്കൊപ്പമുണ്ടെന്നും സിന്ധ്യ പ്രതികരിച്ചു.
Discussion about this post