ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ ക്ഷേത്ര നിര്‍മ്മാണത്തിന് ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്ന പ്രസ്താവന തിരുത്തി കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ. വി.എച്ച്.പി പ്രവര്‍ത്തകരാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ശിലകള്‍ കൊണ്ടുവന്നതെന്നും അതില്‍ ബി.ജെ.പിയ്ക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വി.എച്ച്.പി പ്രവര്‍ത്തകര്‍ ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടിയാണ് ശിലകള്‍ കൊണ്ടുവന്നതെന്ന് വ്യക്തമാണ്. അത് വി.എച്ച്.പിയെ സംബന്ധിക്കുന്ന കാര്യമാണ്- അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ ഞാനൊരു വാര്‍ത്താ സമ്മേളനം നടത്തിയല്ല അഭിപ്രായ പ്രകടനം നടത്തിയത്. ടൂറിസം വകുപ്പ് അയോധ്യയില്‍ രാം മ്യൂസിയത്തിന് അനുവദിച്ച് തുക തന്നെയാണ് സമാന പദ്ധതികള്‍ക്കും അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മഹേഷ് ശര്‍മ്മയുടെ അഭിപ്രായ പ്രകടനം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്നത് ഇന്ത്യക്കാരുടെ സ്വപ്നമാണ്. ബി.ജെ.പി ഇതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോടതി നിര്‍ദേശപ്രകാരമായിരിക്കും ക്ഷേത്ര നിര്‍മ്മാണം തുടങ്ങുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post