ഹൈദരാബാദ്: സിനിമാ ചിത്രീകരണത്തിനിടെ നടൻ അല്ലു അർജുന് പരിക്ക്. ഇതേ തുടർന്ന് സിനിമയുടെ ബാക്കി ചിത്രീകരണം നിർത്തിവച്ചു. താരം ആശുപത്രിയിൽ ചികിത്സയിലാണ്.
പുഷ്പ 2 ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ചിത്രത്തിൽ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. താരത്തിന്റെ നട്ടെല്ലിനാണ് പരിക്ക് പറ്റിയത്. പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. ഇതേ തുടർന്ന് അല്ലു അർജ്ജുന് വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.
ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. പുഷ്പ വൺ വൻ വിജയം ആയിരുന്നു. ആക്ഷൻ രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉളവാക്കിയിരിക്കുന്നത്. അടുത്ത വർഷം ഓഗസ്റ്റ് 15 നാകും ചിത്രം തിയറ്ററുകളിൽ എത്തുക. അതേസമയം അല്ലു അർജുന്റെ പരിക്കിൽ ആരാധകർ ആശങ്കയിലാണ്.
Discussion about this post