ഭോപ്പാൽ: മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഗംഭീര വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികളുമാണെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ.
‘സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പൂർണ്ണ ശക്തിയോടെ പോരാടി. പൊതുജനങ്ങളുടെ അനുഗ്രഹവും ഉണ്ടായിരുന്നു’- അദ്ദേഹം പറഞ്ഞു. ‘ബിജെപി പൂർണ്ണ ശക്തിയോടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിന്റെ ഫലമായാണ് ജനങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഈ അനുഗ്രഹം ലഭിച്ചത്. ഈ വിജയത്തിനായി പ്രയത്നിച്ച എല്ലാ പ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുകയും എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ക്ഷേമ പദ്ധതികളുമാണ് ഈ ഉജ്ജ്വല വിജയത്തിന് കാരണം. ഞാൻ ബിജെപിയുടെ ഒരു സാധാരണ പ്രവർത്തകൻ മാത്രമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോൺഗ്രസും ബിജെപിയും കാഴ്ച വച്ചത്. എന്നാൽ, ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് ബിജെപി ശക്തമായി മുന്നേറിക്കഴിഞ്ഞിരുന്നു. ഭരണം ഉറപ്പിച്ചതോടെ പാർട്ടി പ്രവർത്തകർ സംസ്ഥാനത്ത് ആഘോഷം തുടങ്ങി കഴിഞ്ഞു.
Discussion about this post