മലപ്പുറം: താനൂരിൽ വയോധികനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. താനൂർ നിറമരുതൂർ സ്വദേശി സൈദലവിയാണ് മരിച്ചത്. മങ്ങാട് കുമാരൻപടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറ്റിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താനൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.
Discussion about this post