കൊല്ലം: പുനലൂരിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്.
2022 മുതൽ കഴിഞ്ഞ മാസം വരെയാണ് പെൺകുട്ടി പീഡനത്തിനിരയായത്. മലപ്പുറത്തായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് പുനലൂർ പോലീസ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Discussion about this post