തൃശൂർ : നവ കേരള സദസ്സ് നടക്കുന്നതിനിടയിൽ മുഖ്യമന്ത്രിയ്ക്ക് സമീപത്തേക്ക് ചെല്ലാൻ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. വടക്കാഞ്ചേരി മണ്ഡലത്തിൽ നവ കേരള സദസ്സ് നടക്കുമ്പോൾ ആയിരുന്നു സംഭവം നടന്നത്. പരാതി പറയാനായി മുഖ്യമന്ത്രിക്ക് അടുത്തേക്ക് ചെല്ലാൻ ശ്രമിച്ച യുവാവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വടക്കാഞ്ചേരി സ്വദേശിയായ റഫീഖ് എന്ന യുവാവാണ് മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോകാൻ ശ്രമിച്ചതിന് പോലീസ് കസ്റ്റഡിയിൽ ആയിട്ടുള്ളത്. തൃശ്ശൂർ മുളങ്കുന്നത്ത്കാവിനടുത്തുള്ള ആരോഗ്യ സർവകലാശാലയ്ക്ക് സമീപമാണ് വടക്കാഞ്ചേരി മണ്ഡലത്തിലെ നവകേരള സദസ്സ് നടന്നിരുന്നത്. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ റഫീഖ് പരാതി പറയാനാ ഈ മുഖ്യമന്ത്രിക്ക് സമീപത്തേക്ക് ചെല്ലുകയായിരുന്നു. ഉടൻതന്നെ ഓടിയെത്തിയ പോലീസ് ഇയാളെ അവിടെ നിന്നും പിടിച്ചു പുറത്തേക്ക് മാറ്റുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
മുഖ്യമന്ത്രി പ്രസംഗം പൂർത്തിയാക്കിയ ശേഷം വേദിയിൽ നിന്നും ഇറങ്ങുന്ന സമയത്താണ് റഫീഖ് സമീപത്തേക്ക് ചെന്നത്. വടക്കാഞ്ചേരി നഗരസഭയ്ക്ക് കീഴിൽ ഒരു കെട്ടിടം പണിയുന്നതിന്റെ ലൈസൻസിനായി നാലുവർഷത്തോളമായി ശ്രമിച്ചിട്ടും ഫലം ഉണ്ടാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറയാൻ റഫീഖ് ശ്രമിച്ചത്. എന്നാൽ അദ്ദേഹം മുഖ്യമന്ത്രിക്ക് സമീപത്തേക്ക് എത്തുന്നതിനു മുൻപായി തന്നെ പോലീസ് പിടികൂടി പുറത്തേക്ക് കൊണ്ടുപോകുകയും തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post