ന്യൂഡൽഹി : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി യുഎസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ ഫിനർ. അമേരിക്കയിൽ വെച്ച് സിഖ് ഫോർ ജസ്റ്റിസ് നേതാവിനെ വധിക്കാനായി ഗൂഢാലോചന നടന്നു എന്നുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ അമേരിക്കൻ നേതാക്കൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച.
ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (സ്ട്രാറ്റജിക് അഫയേഴ്സ്) വിക്രം മിസ്രിയുമായും ജോനാഥൻ ഫിനർ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകണമെന്ന് ഫിനർ ഇന്ത്യൻ നേതാക്കളോട് ആവശ്യപ്പെട്ടു.
മിശ്രിയും ഫൈനറും പ്രധാന ഉഭയകക്ഷി വിഷയങ്ങൾ അവലോകനം ചെയ്തു. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം പങ്കുവെച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റും യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലും സംയുക്തമായി നേതൃത്വം നൽകുന്ന ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ് സംരംഭത്തെക്കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച നടത്തി.
Discussion about this post