ന്യൂഡെൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ വളരെ പക്വമായ ഒരു ബന്ധം ബന്ധം സ്ഥാപിക്കപ്പെട്ടുവെന്നും , അത് അവസരങ്ങൾ തിരിച്ചറിയാനും എതിർപ്പുള്ള വിഷയങ്ങളിൽ യോജിച്ചു പ്രവർത്തിക്കാനും ഇരുപക്ഷത്തെയും പ്രാപ്തരാക്കിയിട്ടുണ്ടെന്നും യുഎസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി എൻഎസ്എ ജോനാഥൻ ഫിനർ പറഞ്ഞു.
കോൺക്ലേവിൽ നടത്തിയ പ്രസംഗത്തിൽ, യുഎസിനും ഇന്ത്യയ്ക്കും “സങ്കീർണ്ണമായ ചരിത്രമാണ്” ഉള്ളതെന്നും ഇരു രാജ്യങ്ങളും എല്ലായ്പ്പോഴും “പൂർണ്ണമായി യോജിച്ചിട്ടില്ല ” എന്നും അദ്ദേഹം പറഞ്ഞു.
ഈ നിമിഷം വരെ നമുക്കിടയിൽ യോജിപ്പിൽ എത്താത്ത ചില പ്രശ്നങ്ങൾ ഉണ്ട്
അതേസമയം, ഭൗമരാഷ്ട്രീയമായും സാമ്പത്തികമായും ഇരു രാജ്യങ്ങളും യോജിച്ചു നിന്ന് പോരാടേണ്ട അനവധി വിഷയങ്ങൾ ലോകത്തുണ്ട് എന്നാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ അമേരിക്കയുടെ പൊതു താല്പര്യം എന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ മണ്ണിൽ വെച്ച് സിഖ് വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനെ അമേരിക്കൻ പ്രോസിക്യൂട്ടർമാർ അറസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്കുള്ളിലാണ് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ഇന്ത്യ സന്ദർശിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
യുഎസിനും ഇന്ത്യയ്ക്കും സങ്കീർണ്ണമായ ചരിത്രമാണുള്ളത് . നമ്മൾ എല്ലായ്‌പ്പോഴും പൂർണ്ണമായി യോജിപ്പിലെത്തിയിട്ടുള്ള സാഹചര്യങ്ങൾ അധികം ഉണ്ടായേക്കില്ല . സാമ്പത്തിക പങ്കാളികൾ എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും എളുപ്പവുമല്ല , ജിയോപൊളിറ്റിക്കൽ പ്രശ്‌നങ്ങളിൽ എല്ലായ്പ്പോഴും ഒരേ പക്ഷത്ത് നില്ക്കാൻ കഴിയണമെന്നില്ല, അദ്ദേഹം പറഞ്ഞു
എന്നാൽ ഇന്ത്യയെയും അമേരിക്കയെയും വിഭജിപ്പിക്കുന്നതിനേക്കാൾ വളരെയധികം കാര്യങ്ങൾ നമ്മെ ചേർത്ത് നിർത്തുവാൻ ഉണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അതാണ് പ്രധാനപ്പെട്ട കാര്യവും
ഗ്ലോബൽ ടെക്‌നോളജി സമ്മിറ്റിൽ ഒരു ഇന്ററാക്ടീവ് സെഷനിൽ സംസാരിക്കുകയായിരുന്നു ഫിനർ.
Discussion about this post