പട്‌ന: സർക്കാർ സ്‌കൂളിൽ രക്ഷിതാക്കൾ കൊലവിളിയുമായി എത്തുന്നുവെന്ന പരാതിയുമായി സ്‌കൂൾ അധികൃതർ. പോലീസിൽ നിന്ന് സംരക്ഷണം തേടി സ്‌കൂൾ പ്രിൻസിപ്പൽ പരാതി നൽകി. ഷെയ്ഖ്പുര ജില്ലാ വിദ്യാഭ്യാസ ഓഫീസറിനും പ്രിൻസിപ്പൽ പരാതി നൽകിയിട്ടുണ്ട്.
പ്രിൻസിപ്പൽ സത്യേന്ദ്ര കുമാർ ചൗധരിയുടെ രേഖാമൂലമുള്ള പരാതി പ്രകാരം നവംബർ 29 ന് ഒരു മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ സ്‌കൂളിൽ അതിക്രമിച്ച് കയറി. ‘ക്ലാസ് മുറിക്കുള്ളിൽ ശിരോവസ്ത്രം അല്ലാതെ യൂണിഫോം ധരിച്ചെത്താൻ അദ്ധ്യാപകർ പെൺകുട്ടികളോട് ആവശ്യപ്പെട്ടതിലാണ് പ്രകോപനം. തങ്ങളുടെ പെൺകുട്ടികളെ അവരുടെ ആചാരങ്ങൾ പിന്തുടരാൻ അനുവദിച്ചില്ലെങ്കിൽ സ്‌കൂൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് പെൺകുട്ടികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി.
പ്രിൻസിപ്പലിന്റെ പരാതി പ്രകാരം തങ്ങളുടെ ആവശ്യം ശ്രദ്ധിക്കാത്തവരുടെ തലവെട്ടുമെന്ന് മുന്നറിയിപ്പ് നൽകിയതായി ഡിഇഒ പറഞ്ഞു വിഷയം വകുപ്പുതലത്തിൽ അന്വേഷിക്കുകയാണെന്നും അദ്ദേഹം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് സ്‌കൂൾ സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ”ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മൂടുപടം ധരിക്കുന്നത് അനുവദിക്കാനാവില്ല. നിയമം നടപ്പിലാക്കുന്നത് സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കുകയാണെങ്കിൽ, ഞങ്ങൾ നിയമപരമായ പരിഹാരങ്ങൾ തേടുമെന്ന് ഡിഇഒ വ്യക്തമാക്കി.
Discussion about this post