ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന്റെ ‘അശുഭാപ്തിവിശ്വാസത്തിനെയും അജ്ഞതക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘അവരുടെ അഹങ്കാരം, നുണകൾ, അശുഭാപ്തിവിശ്വാസം, അജ്ഞത എന്നിവയിലെല്ലാം അവർ സന്തുഷ്ടരായി ഇരിക്കട്ടെ. എന്നാൽ, അവരുടെ വിഭജന അജണ്ടയെ സൂക്ഷിക്കണം. 70 വർഷത്തെ അവരുടെ ശീലം അത്ര എളുപ്പം മായ്‌ക്കാനാവില്ല. മാത്രമല്ല, ജനങ്ങൾ ഇനിയും നിരവധി തകർച്ചകൾക്ക് തയ്യാറാകണം’- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമി ബിജെപിക്കൊപ്പമാണെന്ന് വിധിയെഴുതുകയായിരുന്നു. നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് തങ്ങളുടേത് മാത്രമെന്ന് ബിജെപി തെളിയിച്ചു. എതിരാളികളെ മാത്രമല്ല, സംസ്ഥാനങ്ങളിൽ കടുത്ത മത്സരങ്ങൾ പ്രവചിച്ച ചില സർവേകളെയുമാണ് പാർട്ടി പരാജയപ്പെടുത്തിയത്.
‘അഴിമതിക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിനുള്ള ജനപിന്തുണയാണ് ഇപ്പോൾ വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കാണുന്നത്. കോൺഗ്രസിനെയും ഇൻഡി സഖ്യത്തെയും ജനങ്ങൾ ഒരു പാഠം പഠിപ്പിച്ചു. ഒരു വേദിയിൽ ചില രാജവംശങ്ങളെ ശേഖരിക്കുന്നത് ഒരു നല്ല ഫോട്ടോ ഉണ്ടാക്കിയേക്കാം, പക്ഷേ ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ കഴിയില്ല. അഴിമതിയിൽ ഏർപ്പെട്ടിരിക്കുന്ന ഈ പാർട്ടികൾക്ക് അവരുടെ വഴി തിരുത്താൻ വോട്ടർമാർ നൽകിയ മുന്നറിയിപ്പാണിത്. അല്ലെങ്കിൽ ജനങ്ങൾ അവരെ ഇല്ലാതാക്കും’- ബിജെപി ആസ്ഥാനത്തെ വിജയാഘോഷത്തിൽ നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post