കണ്ണൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 330 ഗ്രാം സ്വർണ്ണം പോലീസ് പിടികൂടി. സംഭവത്തിൽ കോഴിക്കോട് സ്വദേശി ചേനാടൻ സലീം അറസ്റ്റിലായി. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.
എയർപോർട്ടിന് പുറത്ത് എത്തിയപ്പോഴാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ധരിച്ച ഷർട്ടിൻ്റെ കയ്യിൽ മടക്കി വച്ചാണ് പ്രതി സ്വർണ്ണം കടത്തിയത്. മിശ്രിത രൂപത്തിലായിരുന്നു സ്വർണ്ണം. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും പിടികൂടിയ സ്വർണ്ണം പോലീസിനും കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post