ബംഗളൂരു: ന്യൂനപക്ഷ പ്രീണനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. മുസ്ലീങ്ങളുടെ ക്ഷേമത്തിനായി അയ്യായിരം കോടി നീക്കിവെയ്ക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനായി 4,000 മുതൽ 5,000 കോടി രൂപ വരെ നീക്കിവെക്കുമെന്ന് തിങ്കളാഴ്ച ഹുബ്ബള്ളിയിൽ വെച്ചു നടന്ന മുസ്ലിം കൺവെൻഷനിൽ വെച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ പറയുന്നതിൽ യാതൊരു തെറ്റും താൻ കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കടുത്ത വരൾച്ചയെത്തുടർന്ന്, സംസ്ഥാനത്തെ കർഷകർ നഷ്ടപരിഹാരം കാത്ത് നിൽക്കുമ്പോൾ, മുസ്ലീങ്ങളെ പ്രീണിപ്പിക്കാനുള്ള തിരക്കിലാണ് സിദ്ധരാമയ്യ എന്ന് ബിജെപി കുറ്റപ്പെടുത്തി.
സംഭവം വിവാദമായതോടെ മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാവർക്കും സംരക്ഷണം നൽകുമെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വാദിച്ചു. തന്റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം എടുത്ത് വളച്ചൊടിക്കുകയാണ് മാദ്ധ്യമങ്ങൾ ചെയ്തതെന്നും അത് വിശാലമായ അർത്ഥത്തിലല്ല റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post