ബി.ആര്‍. അംബേദ്കറെ പുകഴ്ത്തിയും ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഇകഴ്ത്തിയും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ബാംഗ്ലൂര്‍ ഐ.ഐ.എം പ്രസംഗം. അംബേദ്ക്കറുടെ യഥാര്‍ത്ഥ പേര് മഹര്‍ എന്നായിരുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു സ്വാമിയുടെ പ്രസംഗം.
അദ്ദേഹത്തിന്റെ അധ്യാപകന്റെ പേരായിരുന്നു അംബേദ്കര്‍. പിന്നീട് ആ അധ്യാപകന്‍ ആ പേര് അദ്ദേഹത്തിന് നല്‍കുകയായിരുന്നു. അദ്ദേഹം കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി നേടിയത്. ആ കാലത്തെ മികച്ച പ്രബന്ധങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസ്.
എന്നാല്‍ പണ്ഡിറ്റ് എന്ന് കോണ്‍ഗ്രസുകാര്‍ വിളിക്കുന്ന നെഹ്‌റുവാകട്ടെ വിദേശത്ത് ബിരുദപരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. ഭാഗ്യം കൊണ്ട് ലഭിച്ചതാണ് അദ്ദേഹത്തിന്റെ ബിരുദം. അദ്ദേഹത്തെ പണ്ഡിറ്റ് എന്ന് വിളിക്കുന്നത് ദൗര്‍ഭാഗ്യകരവും- അദ്ദേഹം പറഞ്ഞു.
സ്വാമിയുടെ പ്രസംഗത്തിന്റെ വീഡിയോ-
https://youtu.be/C27yuMgMI-s
Discussion about this post