തിരുവനന്തപുരം: നവകേരള സദസ്സില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഏതെങ്കിലുമൊരു പാവപ്പെട്ടവന്റെ കൈയില്‍ നിന്നും നേരിട്ട് പരാതി വാങ്ങിയിട്ടുണ്ടെങ്കില്‍ ആ പരാതിക്കാരന് സ്വര്‍ണമോതിരം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബൂത്തുകളിലാണ് ജനങ്ങൾ പരാതി കൊടുക്കുന്നത്. ഇന്ന് വരെ മുഖ്യമന്ത്രി നേരിട്ട് ഒരാളിൽ നിന്നുപോലും പരാതി വാങ്ങിയിട്ടില്ല. പിന്നെ എന്തിനാണ് ഈ മാമാങ്കം. കളക്‌ട്രേറ്റില്‍ ബൂത്ത് സ്ഥാപിച്ച് അവിടെ പരാതി നൽകിയാൽ പോരെയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
നവകേരള സദസ്സിൽ ഒരു പരാതിയും പരിഹരിക്കപ്പെടുന്നില്ല. കാസര്‍കോട് 4000ലധികം പരാതി ലഭിച്ചതിൽ 199 പരാതി മാത്രമാണ് പരിശോധിച്ച് മറ്റ് വകുപ്പുകളിലേക്ക് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ ഡയറക്ടറുടെ പ്രസ്താവന തലകുനിപ്പിക്കുന്നതാണ്. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്നും ചെന്നിത്തല വിർശിച്ചു. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കൊടുക്കുന്നത് ഈ സര്‍ക്കാരിന്റെ ഗതികേടാണ്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.








