മലപ്പുറം: സ്‌കൂൾ ബസ് മറിഞ്ഞ് 25 ഓളം വിദ്യാർത്ഥികൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസ് ആണ് മറിഞ്ഞത്. പാങ്ങ് കടുങ്ങാമുടിയിൽ വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡിന് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. കുട്ടികളെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
Discussion about this post