രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായി, സമ്മർദ്ദം ചെലുത്തിയോ ഭയപ്പെടുത്തിയോ നരേന്ദ്ര മോദിയെ കൊണ്ടൊരു തീരുമാനം എടുപ്പിക്കാൻ ആരെ കൊണ്ടും സാധിക്കില്ലെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ കടുത്ത നിലപാടുകൾ എടുക്കാൻ മോദിക്കുള്ള കഴിവിനെയും അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും നടപടികളും തീരുമാനങ്ങളും എടുക്കാൻ മോദിയെ ഭയപ്പെടുത്തുകയോ സമ്മർദ്ദം ചെലുത്തുകയോ നിർബന്ധിക്കുകയോ ചെയ്യുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. അങ്ങനെയൊരു സമ്മർദ്ദമുണ്ട്, എനിക്കറിയാം. ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിക്കുക പോലും ഇല്ല , പുറത്തു നിന്ന് എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ നോക്കുന്നു, ചിലപ്പോൾ, സത്യസന്ധമായി പറഞ്ഞാൽ, ഇന്ത്യൻ ഭരണകൂടത്തിന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കടുത്ത നിലപാടിൽ പോലും ഞാൻ പോലും ആശ്ചര്യപ്പെടാറുണ്ട് , 14-ാമത് VTB ഇൻവെസ്റ്റ്‌മെന്റ് ഫോറം ‘റഷ്യ കോളിംഗ്’-ൽ സംസാരിക്കവെ പുടിൻ വ്യക്തമാക്കി.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കാര്യത്തിൽ പറയുകയാണെങ്കിൽ , ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എല്ലാ ദിശകളിലും “പുരോഗമനപരമായി” വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് പുടിൻ പറഞ്ഞു.
പ്രധാനമന്ത്രി മോദി പിന്തുടരുന്ന നയമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന ‘ഗാരന്റർ’ എന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യൻ പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യയുടെ വിദേശനയത്തെ ഒരു റഷ്യൻ നേതാവ് പുകഴ്ത്തുന്നത് ഇതാദ്യമല്ല. ഗ്ലോബൽ സൗത്ത്, ഗ്ലോബൽ ഈസ്റ്റ് തുടങ്ങിയ മേഖലകളുടെ ഉയർച്ച കാരണം ആഗോള ഘടനയുടെ ബഹുധ്രുവത്വത്തിലേക്ക് ഉള്ള മാറ്റത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയാണ് ഉദ്ധരിച്ചത്.
“ലോക യൂറോപ്പിനേക്കാൾ വളരെ വലുതാണ്, ലോകം എന്നത് പടിഞ്ഞാറിനെക്കാൾ വലുതാണ്” എന്ന എസ് ജയശങ്കറിന്റെ പ്രസ്താവനയാണ് ലാവ്‌റോവ് ഉദ്ധരിച്ചത്.
Discussion about this post