ആലപ്പുഴ : സർക്കാർ അനാസ്ഥമൂലം ആത്മഹത്യ ചെയ്ത കുട്ടനാട് തകഴിയിലെ കർഷകൻ കെ.ജി പ്രസാദിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്ത സർക്കാരിന്റെ അനീതി ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഹരിയാനയിൽ ട്രയിനിലെ തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് വേണ്ടി 10 ലക്ഷം സഹായം നൽകിയ മുഖ്യമന്ത്രി നേതൃത്വം നൽ കുന്ന ഒരു സർക്കാരാണിത്. എന്നാൽ സ്വന്തം സംസ്ഥാനത്ത് നടന്നതും കോളിളക്കം സൃഷ്ടിച്ചതുമായ ഒരു കർഷക ആത്മഹത്യക്ക് ശേഷം നാളിതുവരെയായി ആ കുടുംബത്തെ സഹായിക്കുന്നതിനായി സർക്കാർ സംവിധാനം മുന്നോട്ടുവരാത്തത് മതപരമായ വിവേചനമാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
സ്വന്തം സംസ്ഥാനത്ത് കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ ആഡംബര വാഹനത്തിൽ ഊരുചുറ്റി നവകേരളത്തിന്റെ പേര് പറഞ്ഞു മുഖ്യമന്ത്രിയും പരിവാരങ്ങളും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും നീതി ലഭിക്കും വരെ സമരപോരാട്ടങ്ങളുമായ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post