ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയ സംഭവത്തിൽ തൃണമൂൽ എംപി മെഹുവ മൊയ്ത്രയ്‌ക്കെതിരെ ലോക്‌സഭയിൽ റിപ്പോർട്ട് സമർപ്പിച്ച് എത്തിക്‌സ് കമ്മിറ്റി. ബിജെപി എംപിയും എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സണുമായ വിനോദ്കുമാറാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആരോപണവിധേയയാ മെഹുവ മൊയ്ത്രയെ സഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിലാണ് കമ്മിറ്റിയുടെ റിപ്പോർട്ട്.
തൃണമൂൽ കോൺഗ്രസ് എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെ ആയിരുന്നു റിപ്പോർട്ട് സമർപ്പണം. റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയുമായി ബന്ധപ്പെട്ട് സഭയിൽ തീരുമാനം എടുക്കും. റിപ്പോർട്ടിന് അനുകൂലിച്ച് സഭ വോട്ട് ചെയ്താൽ മെഹുവയെ പുറത്താക്കും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
ബിജെപി എംപി നിഷികാന്ത് ദുബേയ് ആണ് മെഹുവയെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. ഇതിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എത്തിക്‌സ് കമ്മിറ്റിയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു. അന്വേഷണത്തിൽ മെഹുവ മൊയ്ത്ര ഗുരുതര ചട്ടലംഘനം നടത്തിയതായി കമ്മിറ്റി കണ്ടെത്തി. ഇത് വ്യക്തമാക്കുന്ന 500 പേജുള്ള റിപ്പോർട്ട് ആണ് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോർട്ട് തയ്യാറായതിന് പിന്നാലെ എംപിയെ പുറത്താക്കണമെന്ന് കമ്മിറ്റി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.











Discussion about this post