ജയ്പൂര്‍:രാജസ്ഥാനിലെ ദൗസയില്‍ ആറുവയസുകാരി ബലാത്സംഗത്തിനിരയായി. വിവാഹ ചടങ്ങിനിടെയാണ് കുട്ടിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വിവരം കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. അതിനു പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ ദൗസയിലെ മഹിളാ താനയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Discussion about this post