കോഴിക്കോട്: രാമനാട്ടുകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം.
മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസും വേങ്ങരയിലേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. മണ്ണാർക്കാട് ഭാഗത്തേക്കുള്ള ബസ് വേങ്ങരയിലേക്ക് പോകുകയായിരുന്ന ബസിന് പുറകിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരിൽ ഡ്രൈവർ ഉൾപ്പെടെയുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബസുകളുടെ അമിത വേഗമാണ് അപകടത്തിന് കാരണം എന്നാണ് സൂചന.












