ലഖ്നൗ: വരാന്‍ പോകുന്ന രാമോത്സവത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ രാമായണ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതലമുറയുടെ മനസില്‍ രാമായണ പാഠങ്ങളെയും അദ്ധ്യാപനങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലാണ് വിവിധ തരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നത്.
രാമായണത്തിലെ വിവിധ തലങ്ങള്‍ ആസ്പദമാക്കി ചിത്രരചന, എഴുത്ത്, വസ്ത്രാലങ്കാരം, പാട്ട് മത്സരങ്ങളെല്ലാം സംഘടിപ്പിക്കുമെന്ന് യു.പി സര്‍ക്കാര്‍ പറയുന്നു. രാമായണം പ്രമേയമായുള്ള കലാശില്‍പങ്ങള്‍ അയോദ്ധ്യയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്.യു.പി ലളിതകലാ അക്കാദമിക്കു കീഴില്‍ ദേശീയ-അന്തര്‍ദേശീയ കലാകാരന്മാരാകും ഈ ശില്‍പങ്ങള്‍ രൂപകല്‍പന ചെയ്യുക.
രാമോത്സവ ആഘോഷത്തിന്റെ ഭാഗമായി യുവജനതയെ കലാപരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും പ്രചോദിപ്പിക്കാനായി പ്രത്യേക ബജറ്റ് തുക തന്നെ വകയിരുത്തിയിട്ടുണ്ട്.മത്സരങ്ങള്‍ നടത്താനായി നാല് കോടിയാണു ചെലവാക്കുന്നത്. ചിത്രകലയ്ക്കും ശില്‍പകലയ്ക്കുമായി 2.5 കോടിയും വകയിരുത്തിയിട്ടുണ്ട്.
Discussion about this post