ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ലോകം അംഗീകരിച്ചുകഴിഞ്ഞതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. 23-ാമത് അപ്പാരൽ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ എക്‌സലൻസ് ഓണേഴ്‌സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ അവസരങ്ങൾ ഇപ്പോൾ വളരെ വലുതാണ്. ലോകം ഈ അവസരങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുവാൻ ലോകം മുഴുവൻ ആഗ്രഹിക്കുന്നു. ഇന്ത്യ വാഗ്ദാനം ചെയ്യുന്ന വലിയ വിപണി മൂലം അവരുടെ വലിയ ആവശ്യങ്ങൾ നിറവേറാൻ ഇന്ത്യയിലേക്ക് വരികയല്ലാതെ വേറെ മാർഗമൊന്നുമില്ലെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇന്ത്യ ഇന്ന് നൽകുന്ന അവസരങ്ങളുമായി താരതമ്യപ്പെടുത്തുവാൻ ഈ മനുഷ്യരാശിയുടെ ചരിത്രത്തിൽ മറ്റൊന്നുമില്ലാതായി മാറി. 1.4 ബില്യൺ ആളുകൾ അവർക്കു വേണ്ടിയും അവരുടെ ഭാവിക്കുവേണ്ടിയും ഉണ്ടാക്കിത്തീർത്ത അവസരങ്ങളേക്കാൾ വരില്ല മറ്റൊന്നും’- അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്കെല്ലാം ഭാഗ്യമുണ്ട്. ഈ സുവർണ കാലഘട്ടത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും ഈ രാജ്യത്ത് ജനിക്കുന്ന ഓരോ കുഞ്ഞുങ്ങൾക്കും മതിയായ അവസരങ്ങൾ ലഭിക്കാനും ഞങ്ങൾ പ്രവർത്തിക്കും. ഇതിനായി അവസരം തന്ന മാതാപിതാക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
‘പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നിങ്ങൾ അർപ്പിക്കുന്ന ആത്മവിശ്വാസം ഇന്ത്യയെ മാറ്റാനുള്ള ഈ യാത്രയിൽ നിങ്ങളെ ഭാഗമാക്കുന്നു. ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ലോകത്തെ തന്നെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ മാറ്റാനുള്ള കഴിഞ്ഞ 10 വർഷത്തിലെ പ്രയത്നങ്ങളിൽ നിങ്ങൾ ഓരോരുത്തരും സംഭാവന നൽകിയിട്ടുണ്ട്. രാജ്യത്തിൽ നിന്നുള്ള കയറ്റുമതി 55 ശതമാനം വർദ്ധിപ്പിക്കുന്നതിൽ നിങ്ങൾ എല്ലാവരും പങ്കുവഹിച്ചു’- അദ്ദേഹം വ്യക്തമാക്കി.
Discussion about this post