എറണാകുളം : അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട വത്തിക്കാൻ നിർദ്ദേശം തള്ളി വിമത വിഭാഗം. ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടത്തണമെന്നായിരുന്നു വത്തിക്കാൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ വിശേഷ ദിവസങ്ങളിൽ മാത്രം ഏകീകൃത കുർബാന മതിയെന്നാണ് വിമതവിഭാഗത്തിന്റെ അഭിപ്രായം.
എല്ലാ ദിവസങ്ങളിലും ഏകീകൃത കുർബാന നടത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് വിമതവിഭാഗം വ്യക്തമാക്കി. സാധാരണ ദിവസങ്ങളിൽ ജനാഭിമുഖ കുർബാന മതി. രേഖകൾപ്രകാരം നൽകിയിട്ടുള്ള വിശേഷ ദിവസങ്ങളിൽ മാത്രമേ ഏകീകൃത കുർബാന അനുവദിക്കൂ എന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വ്യക്തമാക്കി.
അതേസമയം ഏകീകൃത കുർബാനയിൽ എറണാകുളം -അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകാനാകില്ലെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷബ് ബോസ്കോ പുത്തൂർ വ്യക്തമാക്കി. മാർപ്പാപ്പയുടെ തീരുമാനം എല്ലാവരും അനുസരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ 25 നകം എറണാകുളം അങ്കമാലി അതിരൂപയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപ്പാപ്പ നൽകിയിരിക്കുന്ന അന്ത്യശാസനം.
Discussion about this post