തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശിവഗിരിയെ രാഷ്ട്രീയ പ്രസംഗത്തിന് വേദിയാക്കിയെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരന്‍. സോണിയയുടെ പ്രസംഗം വേദി അറിഞ്ഞുതന്നെ ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഔചിത്യത്തോടെ പറയേണ്ട കാര്യങ്ങളാണ് പറഞ്ഞത്. അതിനെ വിമര്‍ശിക്കാന്‍ വെള്ളാപ്പള്ളിക്ക് അര്‍ഹതയില്ല. വൈദ്യരെ സ്വയം ചികിത്സിക്കുക എന്നാണ് വെള്ളാപ്പള്ളിയോട് പറയാനുള്ളതെന്നും സുധീരന്‍ വ്യക്തമാക്കി.
ജീവിതത്തിലിതുവരെ വെള്ളാപ്പള്ളി നടേശന്‍ വേദിയറിഞ്ഞ് സംസാരിച്ചിട്ടില്ല. ഏത് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്താണ് താന്‍ ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളിക്കറയില്ല -സുധീരന്‍ പറഞ്ഞു.
Discussion about this post