ജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ വാങ്ങി ഉടനടി പരിഹാരം; ഗോരഖ്നാഥ് ക്ഷേത്രത്തിൽ ‘ജനതാ ദർശനം’ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂർ: ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്ര പരിസരത്ത് ‘ജനതാ ദർശനം’ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്ര പരിസരത്ത് ജനനായകനെ കണ്ട് പരാതികൾ ബോധിപ്പിക്കാനെത്തിയ പൊതുജനങ്ങളിൽ നിന്നും മുഖ്യമന്ത്രി നേരിട്ട് പരാതികൾ സ്വീകരിച്ചു. പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്ഥലത്ത് വച്ചുതന്നെ യോഗി നിർദ്ദേശം നൽകി. ജനങ്ങളുടെ പ്രശ്‌നങ്ങൾ അതീവ ഗൗരവത്തോടെയും ശ്രദ്ധയോടെയും കേൾക്കാനും മതിയായ പരിഹാരം ഉറപ്പാക്കാനും കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് അധികൃതർക്കും യോഗി നിർദേശം നൽകിയിരിക്കുന്നു. ജനങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഫലപ്രദമായ പരിഹാരങ്ങൾ സർക്കാർ ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹിക്കുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചാൽ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. നേരത്തെ ഡിസംബർ നാലിന് ഗോരഖ്നാഥ് ക്ഷേത്രപരിസരത്ത് മഹന്ത് ദിഗ്വിജയ്നാഥ് സ്മൃതി ഭവന് മുന്നിൽ നടന്ന ജനതാ ദർശനത്തിൽ മുന്നൂറോളം പേരെ യോഗി നേരിൽ കണ്ടിരുന്നു. അവരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയും പരിഹാരത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകുകയും ചെയ്തു. തന്റെ ഭരണകാലത്ത് ആരോടും അനീതി കാണിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ഉറപ്പ് നൽകി. ജനങ്ങളുടെ ഭൂമിയും സ്വത്തുക്കളും കയ്യേറുന്നവർക്കും ചൂഷണം ചെയ്യുന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
6yകൂടാതെ, ചികിത്സയ്ക്ക് ധനസഹായം തേടുന്ന ജനങ്ങളുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ അപേക്ഷകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. ഇവരുടെ ചികിത്സാ ചെലവുകളുടെ ഏകദേശം കണക്ക് തയ്യാറാക്കി സമർപ്പിക്കുന്ന പക്ഷം, തുക അനുവദിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു.
Discussion about this post