ഗുവഹാത്തി:കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ രംഗത്ത് വരികയാണെന്നും കോണ്‍ഗ്രസ് മുക്തഭാരതം യാഥാര്‍ത്ഥമാകുമെന്നും അസം ബിജെപി എംഎല്‍എ ദിഗന്ത കലിത.നിയമസഭ തിരഞ്ഞടുപ്പുകളില്‍ ബിജെപിയുടെ മഹത്തായ വിജയത്തിന് ശേഷം രാജ്യത്തിന്റെ അവസ്ഥ ഇപ്പോള്‍ പൂര്‍ണ്ണമായും മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയാല്‍ അസമില്‍ 12 സീറ്റെങ്കിലും ബിജെപിക്ക് നേടാന്‍ സാധിക്കും. അസമില്‍ മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശര്‍മ്മയും ബിജെപിയും ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. രാജസ്ഥാന്‍ ,മദ്ധ്യപ്രദേശ്,ഛത്തീസ്ഗഢ്, എന്നീ സംസ്ഥാനങ്ങളിലെ വിജയത്തെത്തുടര്‍ന്ന് ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉറപ്പുകള്‍ ഇപ്പോള്‍ ജനങ്ങളിലേക്ക് ഒരോന്നായി എത്തികഴിഞ്ഞിരിക്കുകയാണ്. അസാമില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം വൈകാതെ തന്നെ യാഥാര്‍ത്ഥ്യമാകും.സംസ്ഥാനത്ത് 12 ലോകസഭാ സീറ്റുകളെങ്കിലും നേടുകയാണ് അസമിലെ ബിജെപിയുടെ ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി.








