Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

അമിത് ഷാക്ക് ചരിത്രം അറിയില്ലെന്ന് രാഹുൽ ഗാന്ധി, പരിഹസിച്ച് സോഷ്യൽ മീഡിയ. വീണ്ടും നെഹ്‌റു ചർച്ചയാകുമ്പോൾ

അമിത് ഷായ്ക്ക് ചരിത്രം അറിയില്ലെന്ന് പറയുന്ന രാഹുൽ ഗാന്ധി ആദ്യം പോയി ചരിത്രം പഠിക്കണമെന്ന് അനവധി പേർ കമന്റ് ചെയ്തപ്പോൾ, വിനായക് സവർക്കർ ജയിലിൽ കിടന്നത് പോലെ എപ്പോഴെങ്കിലും നെഹ്‌റു ജയിലിൽ കിടന്നിട്ടുണ്ടോ എന്നും ചോദ്യങ്ങൾ വന്നു

by Brave India Desk
Dec 12, 2023, 06:25 pm IST
in Special, India, Article
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: അമിത് ഷായ്ക്ക് ചരിത്രം അറിയില്ലെന്നും, അത് കൊണ്ടാണ് അദ്ദേഹം തോന്നുമ്പോഴൊക്കെ ചരിത്രം തിരുത്തികൊണ്ടിരിക്കുന്നതെന്നും പ്രസ്താവിച്ച് രാഹുൽ ഗാന്ധി. ജവാഹർലാൽ നെഹ്‌റു ഈ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വ്യക്തിയാണെന്നും അതിനെ കുറിച്ച് അമിത് ഷായ്ക്ക് അറിയില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്

വാർത്താ ഏജൻസി ആയ എ എൻ ഐ യുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയവെയാണ് അമിത് ഷായ്ക്ക് ചരിത്രമറിയില്ലെന്ന പ്രസ്താവന രാഹുൽ ഗാന്ധിയുടെതായി വന്നത്. എന്നാൽ ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

അമിത് ഷായ്ക്ക് ചരിത്രം അറിയില്ലെന്ന് പറയുന്ന രാഹുൽ ഗാന്ധി ആദ്യം പോയി ചരിത്രം പഠിക്കണമെന്ന് അനവധി പേർ കമന്റ് ചെയ്തപ്പോൾ, വിനായക് സവർക്കർ ജയിലിൽ കിടന്നത് പോലെ എപ്പോഴെങ്കിലും നെഹ്‌റു ജയിലിൽ കിടന്നിട്ടുണ്ടോ എന്നും ചോദ്യങ്ങൾ വന്നു

സാങ്കേതികമായി പറയുകയാണെങ്കിൽ മറ്റ് കോൺഗ്രസ് നേതാക്കളെ പോലെ നെഹ്രുവും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെങ്കിലും, ബ്രിട്ടീഷ് അനുഭാവിയും ജന്മം കൊണ്ട് മാത്രം ഹിന്ദുവും പകുതി യൂറോപ്യനും ആണെന്ന് സ്വയം കരുതിയിരുന്ന അനവധി തവണ പ്രസ്താവിച്ച നെഹ്‌റുവിനെ ബ്രിടീഷുകാർ തങ്ങളുടെ തന്നെ ഒരാളായിട്ടാണ് എല്ലായ്പ്പോഴും കരുതിയിരുന്നത്.

നെഹ്‌റുവിനെ ബ്രിടീഷുകാർ അഹമ്മദ് നഗർ ഫോർട്ട് ജയിൽ പോലെയുള്ള എല്ലാവിധ സൗകര്യങ്ങളും ഉള്ള സ്ഥലത്ത് പാർപ്പിച്ചപ്പോൾ, വീർ സവർക്കറിനെ പോലുള്ള യഥാർത്ഥ രാജ്യസ്നേഹികൾക്ക് ആന്ഡമാനിലെ ഏകാന്ത തടവുകളും കൊടും പീഡനവും ആണ് വിധിച്ചിരുന്നത്.

മഹാത്മാ ഗാന്ധി അടക്കമുള്ള നേതാക്കൾ അനവധി ബഹുജന പ്രക്ഷോഭങ്ങളിൽ പങ്കാളിയായി സ്വതന്ത്ര സമര തീച്ചൂളയിലേക്ക് വന്നപ്പോൾ, ഇംഗ്ലണ്ടിലുള്ള വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വിധ പരിക്കുകളും ഇല്ലാതെ തന്റെ പിതാവും ആ കാലഘട്ടത്തിലെ കോൺഗ്രസ് നേതാവുമായിരുന്ന മോത്തി ലാൽ നെഹ്രുവിന്റെ സ്വാധീനത്തിൽ 1912 ൽ നേരിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയായിരുന്നു നെഹ്‌റു. ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം, 1915 ൽ ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുന്നത് വരെ, വല്ലപ്പോഴും മാത്രം ബ്രിട്ടീഷ് സർക്കാരിനെതിരെ മിതമായി മാത്രം ചില പ്രമേയങ്ങൾ പാസാക്കുന്ന ഉന്നത ശ്രേണിയിലുള്ള ആൾക്കാരുടെ ഒരു സംഘടന മാത്രമായിരുന്നു കോൺഗ്രസ്

അവരുടെ നേതാക്കളിൽ ഭൂരിഭാഗവും പണ്ഡിതന്മാരും വ്യവസായികളും ഉന്നത വിദ്യാഭ്യാസമുള്ളവരുമായിരുന്നു. നമ്മുടെ വിഭവങ്ങൾ തുടർച്ചയായി ചൂഷണം ചെയ്യുന്ന ബ്രിട്ടന്റെ സാമ്പത്തിക നയത്തെ വിമർശിക്കുക എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട . കോൺഗ്രസ് നഗര കേന്ദ്രീകൃത ജനങ്ങളുടെ ഒരു സംഘടന മാത്രമായിരുന്നു. ഗ്രാമീണ മേഖലയോട് അവർക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല . കർഷകരും തൊഴിലാളികളും കരകൗശല തൊഴിലാളികളും അവരുടെ സമരത്തിൽ നിന്ന് വളരെ അകലെയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയും അവർ പ്രതിഷേധിച്ചുവെങ്കിലും ബംഗാൾ, മദ്രാസ്, മുംബൈ എന്നിവിടങ്ങളിൽ അവരുടെ സാന്നിധ്യം ഇല്ലാതിരുന്നതിനാൽ അവർ ശ്രദ്ധിക്കപ്പെട്ടില്ല.

അതായത് ഗാന്ധിജി വരുന്നതിനു മുൻപ് ഒരു സമരത്തിലും പങ്കെടുക്കാത്ത ഒരു അപ്പർ ക്ലാസ് എലൈറ്റ് മാത്രമായിരുന്നു നെഹ്‌റു. മുൻപ് സൂചിപ്പിച്ചത് പോലെ തന്നെ പൂർണ്ണമായും ഒരു ഹിന്ദുവായോ ഒരു ഇന്ത്യക്കാരനായോ സ്വതന്ത്ര സമര കാലഘട്ടത്തിലോ അതിനു ശേഷമോ നെഹ്‌റു കണ്ടിരുന്നില്ല

ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും സമരത്തിന്റെ ഓരം ചേർന്ന് പോയിരുന്ന, നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്ന പാശ്ചാത്യരുമായി ഇടപഴകാൻ അറിയാമായിരുന്ന ഒരു വ്യക്തി മാത്രമായിരുന്നു നെഹ്‌റു. സാങ്കേതികമായി പല തവണ അദ്ദേഹം ജയിലിൽ ആയിരുന്നുവെങ്കിലും എല്ലാ വിധ സുഖ സൗകര്യങ്ങളും അദ്ദേഹം ജയിലിൽ ആസ്വദിച്ചിരുന്നു. സാമ്രാജ്യത്തിന് ഒരു ഭീഷണി അല്ലാത്തതിനാൽ ബ്രിട്ടീഷ് സർക്കാർ അവരുടെ ഭരണത്തിന്റെ ഒരു കാലഘട്ടത്തിലും നെഹ്‌റുവിനെ ഒരു ഭീഷണിയായി കണ്ടിരുന്നില്ല. മറിച്ച് തങ്ങളുടെ ഇന്ത്യയിലെ ഒരു അനുയായിയായി മാത്രമേ കണ്ടിരുന്നുള്ളൂ എന്ന്, നെഹ്രുവും മൌണ്ട് ബാറ്റണും അദ്ദേഹത്തിന്റെ ഭാര്യ എഡ്വിന മൌണ്ട് ബാറ്റണും തമ്മിലുള്ള ബന്ധത്തിൽ വ്യക്തമാകുന്നുണ്ട്. ഇതൊക്കെ ചരിത്രവുമാണ്

സ്വതന്ത്ര ലബ്ധിക്ക് മുന്നേ നെഹ്‌റു ചെയ്തത് നമുക്ക് ക്ഷമിക്കാമെങ്കിലും സ്വാതന്ത്രാനന്തരം നെഹ്‌റു ചെയ്ത മണ്ടത്തരങ്ങളുടെ ഫലമായിട്ടാണ് ജമ്മു കാശ്മീരിലെയും, അക്‌സായി ചിന്നിലെയും സ്ഥലങ്ങൾ ഇന്ത്യക്ക് നഷ്ടപെട്ടത്. ബ്രിടീഷുകാർ നമ്മെ വിട്ടുപോകുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈന്യമായിരുന്ന റോയൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയെ നെഹ്‌റു ദുർബലപ്പെടുത്തിയത് കൊണ്ടാണ് 1961 ൽ ചൈന ഇന്ത്യയെ ആക്രമിച്ചത് എന്നാണ് ചരിത്രം. കശ്മീരിന്റെ കാര്യത്തിൽ ഐക്യരാഷ്ട്ര സഭയെ സമീപിച്ച നെഹ്‌റു എന്ത് കൊണ്ടാണ് അക്‌സായി ചിന്നിന്റെയും ടിബറ്റിന്റേയും കാര്യത്തിൽ മൗനം പാലിച്ചത് എന്നത് ദുരൂഹമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഭൂരിഭാഗം അംഗങ്ങളും എതിർത്തെങ്കിലും എന്ത് കൊണ്ടാണ് കാശ്മീരിന് പ്രേത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നെഹ്‌റു കൊണ്ട് വന്നത് എന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കും

ചരിത്രം ഇങ്ങനെയൊക്കെ ആയിരിക്കെ അമിത് ഷായെ ചരിത്രം പഠിപ്പിക്കുന്നതിന് മുന്നേ നെഹ്‌റു കുടുംബത്തിലെ ഇളമുറ തമ്പുരാൻ സ്വയം അല്പം ചരിത്രം പഠിക്കുന്നത് നല്ലതായിരിക്കും എന്ന സമൂഹമാധ്യമ കമന്റുകളെ ഒരിക്കലും നമുക്ക് തെറ്റ് പറയാൻ കഴിയില്ല

Tags: nehrurahul gandhiamith shah
Share2
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies