ടെൽ അവീവ്: ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ വെളിപ്പെടുത്തി ഇസ്രായേൽ വനിതാ സൈനിക.
അവർ 12 തവണ എന്നെ വെടിവച്ചു, അവസാന ബുള്ളെറ്റിനായി ഞാൻ എന്റെ മരിച്ച സുഹൃത്തുക്കളുടെ മൃതശരീരങ്ങളോടൊപ്പം ചലനമറ്റ് കിടന്നു ഹമാസ് ആക്രമണത്തിൽ രക്ഷപെട്ടവരുടെ അനുഭവങ്ങൾ പങ്കിടുന്ന ഒക്ടോബർ 7 ഡോട്ട് ഓ ആർ ജി എന്ന വെബ്സൈറ്റിലൂടെ വളരെയധികം വൈകാരികമായി അവർ വെളിപ്പെടുത്തി. ഫസ്റ്റ് ലെഫ്റ്റനന്റ് ഈഡൻ റാം ആണ് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെയുള്ള യാത്ര വെളിപ്പെടുത്തിയത്.
“2023 ഒക്‌ടോബർ 7 ശനിയാഴ്ച ഞാൻ ജീവിച്ച ഹൊറർ സിനിമ” ഇതാണ് എന്റെ കഥ എന്ന് തുടങ്ങിയായിരിന്നു പോസ്റ്റ് ആരംഭിച്ചത്.
കാലിന് വെടിയേറ്റതിനെ തുടർന്ന് തന്റെ ആറ് സഹപ്രവർത്തകർക്കൊപ്പം അവൾ ഒരു മുറിയിൽ കുടുങ്ങിയതായി ഫസ്റ്റ് ലെഫ്റ്റനന്റ് പറഞ്ഞു. എല്ലാ സുരക്ഷാ വാതിലുകളും തകർത്ത് ഹമാസ് ഐഡിഎഫ് സൈനികരുടെ അടുത്തേക്ക് എത്തുന്നതുവരെ കാത്തിരിക്കുകയല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഇതിലുടനീളം ഞാൻ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല , എനിക്ക് മരിച്ചതായി തോന്നി, പക്ഷേ എനിക്ക് അപ്പോഴും കാണാനും കേൾക്കാനും അനുഭവിക്കാനും കഴിഞ്ഞിരുന്നു. എന്നെ കൊല്ലുന്ന അവസാന ബുള്ളറ്റിനായി ഞാൻ കാത്തിരുന്നു, പക്ഷേ അത് ഒരിക്കലും വന്നില്ല,”. ഈഡൻ റാം പറഞ്ഞു
പിന്നെ നാല് മണിക്കൂർ ഞാൻ മരിച്ചത് പോലെ കിടക്കുകയായിരുന്നു , ഞാൻ വളരെ വേദനയിൽ ആയിരുന്നെങ്കിലും എനിക്ക് ഒരു വാക്കുപോലും പറയാൻ കഴിഞ്ഞില്ല.അപ്പോഴാണ് എന്നെ രക്ഷിക്കാൻ മാലാഖമാരെ പോലെ അവർ വന്നത് . അവർ എന്നെ ബെയർ ഷെവയിലെ സോറോക്ക ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, വഴിയിൽ ഞാൻ ഉടൻ തന്നെ. എന്റെ കുടുംബത്തെ വിളിച്ച് എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് പറയാൻ അവരോട്ആ
വശ്യപ്പെട്ടു.
രണ്ട് ജീവൻ രക്ഷാ ഓപ്പറേഷനുകൾ ലഭിച്ചതിനാൽ ആശുപത്രിയിലെ ആദ്യത്തെ 48 മണിക്കൂർ അതി കഠിനമായിരുന്നു, അടുത്ത മൂന്ന് ദിവസം വെന്റിലേറ്ററിൽ ചിലവഴിക്കേണ്ടിയും വന്നു.
ഇപ്പോൾ വളരെ വേഗത്തിൽ സുഖം പ്രാപിച്ചു വരുന്ന ഫസ്റ്റ് ലെഫ്റ്റനന്റിന് അവർ ഒക്ടോബർ 7 ന് പ്രകടിപ്പിച്ച ധീരതയ്ക്ക് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിൽ നിന്ന് അവാർഡും ലഭിച്ചിട്ടുണ്ട് .
Discussion about this post