Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

എന്തുകൊണ്ട് രാജസ്ഥാൻ റോയൽസ് വിട്ടു? ഒടുവിൽ ആ ചോദ്യത്തിന് ഉത്തരവുമായി സഞ്ജു സാംസൺ; പറഞ്ഞത് ഇങ്ങനെ

by Brave India Desk
Mar 18, 2026, 12:54 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പിലെ ‘മാൻ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവുമായി തിളങ്ങിനിൽക്കുന്ന സഞ്ജു സാംസൺ ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിയ്ക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ സിഎസ്കെയ്ക്ക് കൈമാറിയത് വർഷങ്ങളോളം നയിച്ച ഫ്രാഞ്ചൈസി വിടാനുള്ള തീരുമാനത്തെക്കുറിച്ച് സഞ്ജു ഒടുവിൽ മനസ്സുതുറന്നു.

രാജസ്ഥാൻ റോയൽസിൽ തന്റെ സമയം അവസാനിച്ചുവെന്ന് തോന്നിയതിനാലാണ് ടീം വിട്ടതെന്ന് സഞ്ജു വ്യക്തമാക്കി. “ഇതാദ്യമായാണ് ഞാൻ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കാൻ പോകുന്നത്. പക്ഷേ മൈതാനത്ത് വികാരങ്ങൾക്ക് ഞാൻ സ്ഥാനം നൽകാറില്ല. ടീമിൽ എന്റെ സമയം കഴിഞ്ഞുവെന്ന് തോന്നിയതുകൊണ്ടാണ് ഞാൻ മാറിയത്. അവർക്കെതിരെ കളിക്കുമ്പോഴും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും,” സഞ്ജു പറഞ്ഞു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

എംഎസ് ധോണിയുമായി ഫോണിൽ സംസാരിച്ചതായും സിഎസ്കെയുടെ ഭാഗമാകാൻ വലിയ ആവേശമുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു. “ധോണി ഭായിയുമായി സംസാരിക്കുമ്പോഴെല്ലാം എനിക്ക് പോസിറ്റീവ് എനർജി ലഭിക്കാറുണ്ട്. ഇന്ത്യൻ ടീമിൽ ഞങ്ങൾ ഡ്രസ്സിംഗ് റൂം പങ്കിട്ടിട്ടുണ്ടെങ്കിലും സിഎസ്കെയിൽ രണ്ട് മാസത്തോളം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്നത് വലിയൊരു അവസരമാണ്. അദ്ദേഹത്തെ അടുത്തറിഞ്ഞ് നിരീക്ഷിക്കാനും ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” സഞ്ജു പറഞ്ഞു.

ലോകകപ്പിനിടെ ചെന്നൈയിലെ കാണികളിൽ നിന്ന് ലഭിച്ച പിന്തുണ തന്നെ അത്ഭുതപ്പെടുത്തിയെന്ന് സഞ്ജു ഓർക്കുന്നു. അവർ തന്നെ സ്വന്തം ആളായി കാണുന്നുവെന്നും അവരെ നിരാശപ്പെടുത്തില്ലെന്നും താരം ഉറപ്പുനൽകി. ടി20 ലോകകപ്പിൽ 321 റൺസുമായി തിളങ്ങിയ സഞ്ജു, സെമി ഫൈനലിലും ഫൈനലിലും നിർണ്ണായകമായ 89 റൺസ് വീതം നേടി ഇന്ത്യയെ മൂന്നാം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു.

മാർച്ച് 30 തിങ്കളാഴ്ച ഗുവാഹത്തിയിലെ ബർസപ്പാറ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ തന്നെയാണ് സിഎസ്കെയുടെ ആദ്യ മത്സരം. സഞ്ജു സാംസണും സിഎസ്കെയും പഴയ തട്ടകമായ രാജസ്ഥാനെ നേരിടുമ്പോൾ പോരാട്ടം തീപ്പാറുമെന്ന് ഉറപ്പാണ്.

Tags: sanju samsonRRCSKipl 2026IINDIAN CRICKET
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies