വാഷിംഗ്ടൺ: 2024 ൽ ലോകത്തിലെ ഒന്നാം നമ്പർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് പ്രവചിച്ച് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ചെയർമാൻ ജോൺ ചേമ്പേഴ്‌സ്.
2024 ആകുന്നതോടെ ലോകത്തെ ഏറ്റവും തന്ത്രപരമായ പങ്കാളിത്തം ഇന്ത്യയുടേയും അമേരിക്കയുടെയും ആയിരിക്കും. ലോകത്തെ പുതിയ സാങ്കേതിക വിദ്യകൾ , തൊഴിൽ ഉല്പാദനത്തിന്റെയും കേന്ദ്രം ഇന്തോ- അമേരിക്കൻ പങ്കാളിത്തമായിരിക്കും.
ഈ അവസരങ്ങളും വളർച്ചയും’ ഡിജിറ്റൽ ഇന്ത്യ, എ ഐ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളെയും. അമേരിക്കയുമായും മറ്റ് പ്രധാന രാജ്യങ്ങളുമായും തന്ത്രപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ തുറന്ന മനസ്സിനെയും ഉത്സാഹത്തെയും ആശ്രയിച്ചിരിക്കും. ചേംബേഴ്‌സ് കൂട്ടിച്ചേർത്തു
2024-ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമ ബുദ്ധി ഏറ്റവും അടിസ്ഥാനപരമായ സാങ്കേതിക മാറ്റമായിരിക്കുമെന്ന് ചേംബേഴ്സ് പ്രവചിച്ചു. ഇൻറർനെറ്റും ക്ലൗഡും ഒരുമിച്ചു ചേർത്താൽ പോലും അതിൽ താഴെയേ വരൂ. അദ്ദേഹം പറഞ്ഞു
യുഎസും ഇന്ത്യയും തമ്മിൽ ശക്തമായ തന്ത്രപരമായ പങ്കാളിത്തം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരായ ഇരു രാജ്യങ്ങളിലെയും ഒരു കൂട്ടം വ്യവസായ പ്രമുഖരാണ് 2017-ൽ USISPF സ്ഥാപിച്ചത്. ലാഭേച്ഛയില്ലാത്ത സ്ഥാപനമായ USISPF, യുഎസിലും ഇന്ത്യയിലും സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പുതുതലമുറ സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി, സിലിക്കൺ വാലി, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഉൾപ്പെടെ യുഎസിലും ഇന്ത്യയിലും യുഎസ്ഐഎസ്പിഎഫിന് ശക്തമായ സാന്നിധ്യമുണ്ട്.
Discussion about this post