ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവച്ച സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച മുസ്ലീം രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
മനുഷ്യത്വത്തിന്റെ കണിക പോലും ഇല്ലാതെ അതിർത്തി കടന്നുള്ള തീവ്രവാദം നയമായി കൊണ്ട് നടക്കുന്ന ഒരു രാജ്യത്തിൻറെ വാക്കും വിശ്വസിച്ച് ഇത്തരത്തിലൊരു പ്രസ്താവനയിറക്കിയ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക കൗൺസിൽ സ്വന്തം വിശ്വാസ്യതയ്ക്ക് തുരങ്കം വയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ഭാഗ്ച്ചി പറഞ്ഞു.
ഇസ്ലാമിക് കൗൺസിലിന്റെ പ്രസ്താവനയെ തെറ്റായ ഉദ്ദേശത്തോടു കൂടി ഉള്ളതെന്നും, വിവരമില്ലാത്തതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു
മനുഷ്യാവകാശങ്ങളുടെ തുടർച്ചയായ ലംഘനങ്ങൾ നടത്തിയ ഒരു രാജ്യത്തിൻറെ നിർദ്ദേശപ്രകാരമാണ് ഒഐസി അങ്ങനെ ചെയ്യുന്നത്, അതിർത്തി കടന്നുള്ള ഭീകരവാദത്തെ അനുതപിക്കാത്ത ആ തീവ്രവാദ രാജ്യത്തിൻറെ വാക്ക് കേട്ടിട്ട് നടത്തുന്ന ഇത്തരം പ്രസ്താവനകൾ ഒഐസിയുടെ വിശ്വാസ്യതയെ തകർക്കുകയേ ഉള്ളൂ,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post