ന്യൂഡൽഹി: ലോകസഭയിൽ പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിന് കേരളത്തിലെ നാല് എംപിമാരടക്കം അഞ്ച് പേർക്ക് സസ്പെൻഷൻ. ഈ സമ്മേളന കാലയളവ് തീരുന്നത് വരെയായിരിക്കും എംപിമാർക്ക് സഭയിൽ നിന്നും വിട്ടു നിൽക്കേണ്ടി വരിക. ടിഎൻ പ്രതാപൻ, ഡീൻ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, തമിഴ്നാട്ടില്‍ നിന്നുള്ള ജ്യോതിമണി എന്നിവരെയാണ് സ്പീക്കർ സസ്പെന്റ് ചെയ്തത്.
ലോകസഭയിൽ നടന്ന സുരക്ഷാ വീഴ്ച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു എംപിമാരുടെ പ്രതിഷേധം. ഇതേ ആവശ്യം ഉന്നയിച്ച് രാജ്യസഭയില്‍ ചെയറിന് മുന്നിലെത്തി പ്രശ്നമുണ്ടാക്കി സഭാ നടപടികൾ തടസപ്പെടുത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും സസ്പെന്റ് ചെയ്തിരുന്നു.
അതേസമയം, ലോകസഭയിലെ സുരക്ഷ തന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും സംഭവത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും സ്പീക്കർ ഓംബിർള വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ സംഭവത്തിൽ സുരക്ഷ ചുമതലയുള്ള 7 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു.
Discussion about this post