തൃണമൂൽ കോൺഗ്രസും (ടിഎംസി) ആറാം പ്രതിയും പാർലമെന്റ് സുരക്ഷാ ലംഘനത്തിന്റെ മുഖ്യ സൂത്രധാരനുമായ ലളിത് ഝായും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പശ്ചിമ ബംഗാൾ ബിജെപി വ്യാഴാഴ്ച ആരോപിച്ചു.തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കൂടെ പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ ആണ് ടിഎംസി നേതാവ് തപസ് റോയിയോടൊപ്പം മുഖ്യ സൂത്രധാരനായ ലളിത് ജായും നിൽക്കുന്ന ചിത്രം പങ്കിട്ടത്
നമ്മുടെ ജനാധിപത്യ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനായ ലളിത് ഝാ, തൃണമൂൽ കോൺഗ്രസ് നേതാവായ തപസ് റോയിയുമായി വളരെക്കാലമായി അടുത്ത ബന്ധത്തിലാണ്. സംഭവവുമായി തൃണമൂലിനുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ എന്ത് തെളിവാണ് വേണ്ടത് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കൂടെ ചോദിച്ചു
ഹൂഗ്ലിയിൽ നിന്നുള്ള ബിജെപി എംപി ലോക്കറ്റ് ചാറ്റർജിയും ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും ലോക്സഭാ സുരക്ഷാ ലംഘനത്തിന്റെ പ്രതി യഥാർത്ഥത്തിൽ “ഇൻഡി മുന്നണിയുടെ പിന്തുണയുള്ള മാവോയിസ്റ്റ്” ആണെന്ന് അവകാശപ്പെടുകയും ചെയ്തു.സ്വയം തെറ്റ് ചെയ്യുമ്പോൾ പ്രതിപക്ഷത്തിന് നേരെ വിരൽ ചൂണ്ടുന്നത് അവരുടെ സ്ഥിരം സ്വഭാവമാണ്, ”എക്സിലെ ഒരു പോസ്റ്റിൽ അവർ പറഞ്ഞു
Discussion about this post