ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പാർലമെന്റിന്റെ സുരക്ഷാ ലംഘനം, ഒരു വർഷം മുമ്പ് നടന്ന ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലം. പുക ബോംബുകൾ വയ്ക്കാൻ നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾ ലഖ്‌നൗവിൽ നിന്ന് രണ്ട് ജോഡി ഷൂസിന്റെ അടിയിൽ 2.5 ഇഞ്ച് ആഴത്തിലുള്ള അറകൾ കൊത്തിയെടുത്തുവെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്
മൈസൂരിൽ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദധാരിയായ 34 കാരനായ മനോരഞ്ജനിലാണ് പോലീസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇയാളാണ് തന്റെ കുടുംബ ബന്ധങ്ങൾ ഉപയോഗിച്ച് പ്രാദേശിക പാർലമെന്റേറിയൻ പ്രതാപ് സിംഹയിൽ നിന്ന് രണ്ട് സന്ദർശക പാസുകൾ സംഘടിപ്പിച്ചത്.
2021-22 കാലത്ത് അവരെ അലട്ടിയിരുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ’ മനോരഞ്ജൻ മൂന്ന് പ്രതികളെ മൈസൂരുവിൽ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരിന്നുവെന്നും ഒരു വർഷം മുമ്പാണ് നീലം കൗറിനെ കണ്ടുമുട്ടിയതെന്നും പോലീസ് വ്യക്തമാക്കി.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വളരെ സജീവമായിരുന്ന ഇയാളാണ് പാർലമെന്റിലെ പ്രതിഷേധം പോലെ തീവ്രമായ എന്തെങ്കിലും ചെയ്യാൻ അവരെ എപ്പോഴും പ്രേരിപ്പിച്ചു,കൊണ്ടിരുന്നത്
Discussion about this post