കൊല്ലം:കുടുംബവഴക്കിനെ തുടര്‍ന്ന് വയോധികയെ മര്‍ദ്ദിച്ച സംഭവത്തില്‍ മരുമള്‍ മഞ്ജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മഞ്ജുനിനെതിരെ ചുമത്തിയിരിക്കുന്നത്. കൊല്ലം തേവലക്കരയില്‍ 80കാരിയായ ഏലിയാമ്മ വര്‍ഗീസിനെയാണ് മരുമകള്‍ മര്‍ദ്ദിച്ചത്.
വൃത്തിയില്ലെന്ന പേരിലായിരുന്നു മര്‍ദ്ദനം. കുട്ടികളെ പോലും അടുത്തേയ്ക്ക് വിടില്ല. ഇരുമ്പു കമ്പി ഉപയോഗിച്ച് വരെ മര്‍ദ്ദിച്ചു. മുടിയില്‍ കുത്തി പിടിച്ച് തള്ളിയിടും.എന്റെ മോനെ വരെ ഉപദ്രവിക്കും, ആറരവര്‍ഷമായി മരുമകളുടെ മര്‍ദ്ദനം സഹിക്കുകയാണെന്ന് ഏലിയാമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപികയായ മഞ്ജു ഏലിയാമ്മയെ തള്ളി താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനം സഹിക്കാന്‍ പറ്റാതെയായപ്പോള്‍ വയോധിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീഡിയോയില്‍ വളരെ മോശമായ ഭാഷയില്‍ യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നുണ്ട് . ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. വീണിടത്ത് കുറച്ച് നേരം കിടക്കുകയും പിന്നീട് ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നതായി വീഡിയോയില്‍ കാണാം . നിവര്ന്നുനില്ക്കാന് തന്നെയൊന്ന് സഹായിക്കണം എന്ന് വീഡിയോ പകര്‍ത്തുന്നയാളോടോ മറ്റോ ആവശ്യപ്പെടുന്നതും കേള്‍ക്കാം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മര്‍ദ്ദിക്കാന്‍ മഞ്ജു പറയുന്നതായും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഏലിയാമ്മ ചികിത്സ തേടിയിരുന്നു.
Discussion about this post