Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

“പുന്നാര കാട്ടിലെ പൂവനത്തിൽ” ; മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

by Brave India Desk
Dec 15, 2023, 06:28 pm IST
in News, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ” പുന്നാര കാട്ടിലെ പൂവനത്തിൽ” എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി എസ് റഫീഖ് ആണ് ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുവാങ്ങിയ മലൈക്കോട്ടെ വാലിബന്റെ ടീസറിനു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രത്തിന്റെ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. ഒരു കോടിയിൽപ്പരം ആളുകളാണ് ചിത്രത്തിന്റെ ടീസർഇതുവരെയായി കണ്ടിരിക്കുന്നത്.

Stories you may like

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

“മലയാളത്തിന്റെ ഗാനശാഖ അതിമനോഹരവും അതിവിശാലവും ആണ്. വളരെ വിപുലമാണ് നമ്മുടെ പാട്ടുകളുടെ ചരിത്രം. അതിൽ ഓരോ പ്രണയഗാനവും നമുക്ക് ഇഷ്ടമുള്ള ഒന്നാണ്. വാലിബനിലെ എല്ലാ ഗാനങ്ങളോടും എനിക്ക് ഇഷ്ടമാണെങ്കിലും ഈ ഗാനത്തിനോട് ഒരു പ്രത്യേക മമത ഉണ്ട് എന്ന് സ്വയം തിരിച്ചറിയാൻ കഴിയുന്നുണ്ട്. അത് ഇതൊരു പ്രണയ ഗാനം കൂടി ആയതു കൊണ്ടാണ്. പ്രണയവും വിരഹവും അതിന്റെ ദുഖവുമെല്ലാം എന്നും നെഞ്ചിലേറ്റിയിട്ടുള്ള, ഇഷ്ടപെട്ടിട്ടുള്ള മലയാളികൾക്ക് വേണ്ടി പുന്നാരകാട്ടിലെ എന്ന ഈ ഗാനം സമർപ്പിക്കുന്നു” എന്നാണ് ശ്രീ പി എസ്സ് റഫീഖ് മലൈക്കോട്ടൈ വാലിബനിലെ ഈ ഗാനത്തിനെക്കുറിച്ചു പറഞ്ഞത്.

“ജീവിതത്തിലെ മനോഹരമായ ദിവസം ആണ് ഇന്ന്, നമ്മളോരുത്തരും പ്രതീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസാകുകയാണ്. ഒരു വർഷം മുന്നേ എനിക്ക് വളരെ ഇഷ്ടമുള്ള സംഗീത സംവിധായകൻ ആയ പ്രശാന്ത് പിള്ളൈ ഒരു ഗാനാലാപനത്തിനു ക്ഷണിക്കുകയും വളരെ തൃപ്തിയോടെ ആ ഗാനം പാടി സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി വന്ന എനിക്ക് ഏതാണ് ഈ ഗാനം, ഏതു സിനിമയിലേതാണ് ഈ ഗാനം എന്നതിനെക്കുറിച്ചു ഒരു ഐഡിയയും ഇല്ലായിരുന്നു. രണ്ടു മാസത്തിനു മുന്നേ ലിജോ ജോസ് പെല്ലിശ്ശേരി ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാൻ എന്നെ വിളിക്കുകയും ആ ജോലി പൂർത്തീകരിച്ച ശേഷം “അഭയ പാടിയ മലൈക്കോട്ടൈ വാലിബനിലെ പാട്ടു കേൾക്കണ്ടേ” എന്ന് ചോദിക്കുകയും ലിജോ ഈ ഗാനം കേൾപ്പിച്ച് തരുന്ന സമയത്താണ് എനിക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത തരത്തിൽ നമ്മുടെ ലെജൻഡറി ആക്ടർ ലാലേട്ടന്റെ മലൈക്കോട്ടൈ വാലിബനിൽ ഞാനും ഒരു ഭാഗമായ കാര്യം അറിയുന്നത്. ഒരുപാടു സന്തോഷം കിട്ടിയ നിമിഷം,അത്രേം പ്രൗഡ് തോന്നിയ നിമിഷം ആയിരുന്നു അത്. ലിജോക്കും പ്രശാന്ത് പിള്ളക്കും ഒത്തിരി നന്ദി. നിങ്ങളും ഈ ഗാനം ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു” എന്നാണ് ഈ ഗാനം ആലപിച്ച അഭയ ഹിരണ്മയി പങ്കുവച്ച വാക്കുകൾ.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിച്ചിരിക്കുന്നു. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ 2024 ജനുവരി 25 ന് തിയേറ്ററുകളിലെത്തും.പി ആർ ഓ പ്രതീഷ് ശേഖർ.

Tags: MOHANLALLijo Jose PellisseryMalaikottai Vaaliban
Share
Tweet
Send
Share

Latest stories from this section

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

Latest News

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

അന്ന് ഒടിഞ്ഞ കൈയുമായി സച്ചിനായി ത്യാഗം ചെയ്തു, വർഷങ്ങൾക്കിപ്പുറം സച്ചിന്റെ തിരിച്ചുനൽകൽ; ഹൃദയം തൊടുന്ന സൗഹൃദക്കഥ

അന്ന് ഒടിഞ്ഞ കൈയുമായി സച്ചിനായി ത്യാഗം ചെയ്തു, വർഷങ്ങൾക്കിപ്പുറം സച്ചിന്റെ തിരിച്ചുനൽകൽ; ഹൃദയം തൊടുന്ന സൗഹൃദക്കഥ

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies