തിരുവനന്തപുരം : കേരളത്തിലെ രണ്ടു തുറമുഖങ്ങൾക്ക് lSPS അംഗീകാരം. ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ് അംഗീകാരമാണ് lSPS. കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്.
കേന്ദ്ര സർക്കാറിൻ്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിൻ്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട്മെൻ്റാണ് ഇന്ത്യയിലെ തുറമുഖങ്ങൾക്ക് ഈ അംഗീകാരം നൽകുന്നത്. നേരത്തെ കേരളത്തിലെ നാല് ചെറുകിട തുറമുഖങ്ങൾക്ക് ISPS താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ആറുമാസ കാലാവധിയാണ് താൽക്കാലിക അംഗീകാരത്തിനുള്ളത്. പിന്നീട് നടന്ന തുടർ പരിശോധനകൾക്കു ശേഷമാണ് ഇപ്പോൾ ഈ അംഗീകാരം സ്ഥിരമാക്കി നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര കപ്പലുകൾക്ക് സേവനങ്ങൾ നടത്തണമെങ്കിൽ തുറമുഖങ്ങൾക്ക് ISPS അംഗീകാരം നിർബന്ധമാണ്. അംഗീകാരം നിർബന്ധമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്നർ തുറമുഖം യാഥാർത്ഥ്യമാകുന്നതോടൊപ്പം കേരളത്തിലെ മറ്റു ചെറുകിട തുറമുഖങ്ങൾക്കും ISPS അംഗീകാരം ലഭിക്കുന്നത് കൂടുതൽ അന്താരാഷ്ട്ര സേവനങ്ങൾ ലഭ്യമാക്കാൻ സഹായകരമാകും.







