ആലപ്പുഴ : മാവേലിക്കരയിൽ ആംബുലൻസും പിക്ക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരണപ്പെട്ടത്. അസുഖബാധിതനായിരുന്ന പ്രശാന്തിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ആംബുലൻസ് അപകടത്തിൽപ്പെട്ടത്.
അപകടം നടക്കുന്ന സമയത്ത് അതുവഴി എത്തിയ റവന്യൂ മന്ത്രി കെ രാജനും കൂടെയുള്ളവരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഫയർ ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചതും മന്ത്രി തന്നെയായിരുന്നു.
ഇന്ന് ഹരിപ്പാട് മണ്ഡലത്തിൽ നടന്ന നവ കേരള സദസ്സിനുശേഷം മാവേലിക്കരയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു റവന്യൂ മന്ത്രി കെ രാജൻ. അപകടം കണ്ടതോടെ മന്ത്രിയും കൂടെയുള്ളവരും വാഹനം നിർത്തുകയും രക്ഷാപ്രവർത്തനത്തിന് സഹായിക്കുകയും ചെയ്തു. വൈകാതെ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Discussion about this post