ന്യൂഡൽഹി: പാർലമെന്റിന്റെ സുരക്ഷാ ലംഘനത്തിന് ഉത്തരവാദികളായ സംഘം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും അവരുടെ “നിയമവിരുദ്ധ” ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിനെ നിർബന്ധിക്കാനും ആഗ്രഹിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഡൽഹി കോടതിയെ അറിയിച്ചു. ഗൂഢാലോചനയ്ക്ക് പിന്നിലെ മസ്തിഷ്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചാം പ്രതി ലളിത് ഝായിലേക്ക് അന്വേഷണത്തിന്റെ ശ്രദ്ധ മാറിയതോടെയാണ് ഇവരുടെ നിഗൂഢ ലക്ഷ്യങ്ങൾ കൂടുതലായി വെളിപ്പെട്ടു തുടങ്ങിയത്.
കേസിൽ തനിക്ക് പങ്കുണ്ടെന്ന് ഝാ കുറ്റസമ്മതം നടത്തിയതായി അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) ഹർദീപ് കൗറിന് അന്വേഷണ ഉദ്യോഗസ്ഥർ റിമാൻഡ് അപേക്ഷ നൽകി.എല്ലാ പ്രതികളും – നാല് പുരുഷന്മാരും ഒരു സ്ത്രീയും – നിരവധി തവണ കണ്ടുമുട്ടുകയും ഗൂഢാലോചന നടപ്പിലാക്കുകയും ചെയ്തുവെന്ന് റിമാൻഡ് അപേക്ഷയിൽ പോലീസ് വെളിപ്പെടുത്തി.
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനായിരുന്നു അവർ ആഗ്രഹിച്ചിരുന്നത് ഝാ വെളിപ്പെടുത്തി, അതുവഴി തങ്ങളുടെ നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിനെ നിർബന്ധിക്കാൻ കഴിയും,” എന്ന് പ്രതികൾ കരുതി, അപേക്ഷയിൽ പറയുന്നു
ഝായെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രാജസ്ഥാനിലെ നാഗൗറിൽ താമസിക്കുന്ന സഹോദരന്മാരായ കൈലാഷ് കുമാവത് (27), മഹേഷ് കുമാവത് (32) എന്നിങ്ങനെ ഝായുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേരുടെ പങ്ക് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ഇപ്പോൾ അന്വേഷിക്കുകയാണ്.
ബുധനാഴ്ച ഉച്ചയോടെ ഝാ പാർലമെന്റിൽ നിന്ന് രക്ഷപെട്ടത് എന്നും കശ്മീർ ഗേറ്റ് ബസ് ടെർമിനസിലേക്ക് പോയെന്നും അവിടെ നിന്ന് ജയ്പൂരിലേക്ക് ബസിൽ കയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. “ജയ്പൂരിൽ അയാൾ ഒരു രാത്രി ഹോട്ടലിൽ താമസിച്ചു. രാവിലെ നാഗൗറിലെ കുമാവത്ത് വസതിയിലേക്ക് പോയി,” അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
പാർലമെന്റിലെ നുഴഞ്ഞുകയറ്റത്തിന് മണിക്കൂറുകൾക്ക് ശേഷം,താൻ രക്ഷപെട്ട് ഓടിപ്പോയ അതേ ദിവസം തന്നെ അഞ്ച് മൊബൈൽ ഫോണുകളും നശിപ്പിച്ചതായി 35 കാരനായ ഝാ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. ” ചിലത് എറിഞ്ഞു കളഞ്ഞു ചിലത് കത്തിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു, . അവർ തമ്മിൽ സംസാരിച്ച കാര്യങ്ങളും ചാറ്റുകളും പൊലീസിന് ലഭിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്
Discussion about this post