ന്യൂഡല്‍ഹി: വീരമൃത്യു വരിച്ച സൈനികര്‍ക്ക് വിജയ് ദിവസില്‍ ആദരമര്‍പ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഗാല്‍വാനിലെ സൈനികരുടെ നഷ്ടം അഗാധമായ നഷ്ടം തന്നെയാണ്. വേദനാജനകവുമാണ് . നമ്മുടെ സൈനികര്‍ ധീരത പ്രകടമാക്കുകയും , സൈനികരുടെ ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തത് ഒരിക്കലും നമ്മുടെ മനസില്‍ നിന്ന് മാഞ്ഞുപോവില്ല രാജ്നാഥ് സിംഗ് എക്‌സില്‍ കുറിച്ചു.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ് എന്നിവര്‍ ബലിദാന്‍ സ്തംഭത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വിജയ് ദിവസ് ആഘോഷിക്കുന്നത് ഡിസംബര്‍ 16, 1971 ലെ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയ വിജയത്തിന്റെ സ്മരണയ്ക്കാണ്. 13 ദിവസത്തെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധത്തെത്തുടര്‍ന്ന് ധാക്കയില്‍ പാക്കിസ്ഥാന്‍ കീഴടങ്ങാനുള്ള കരാരില്‍ ഒപ്പുവെച്ച ദിവസമായിരുന്നു. 93000 പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ ഇന്ത്യക്ക് മുന്നില്‍ ആയുധം വച്ച് നിരുപാധികമായി കീഴടങ്ങി. ഈ വിജയത്തെത്തുടര്‍ന്ന് ഇന്ത്യ ഒരുപ്രധാന പ്രാദേശിക ശക്തിയായി മാറി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ സൈനികര്‍ 9,851 പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂവായിരത്തിലധികംപേര്‍ മരിക്കുകയും ചെയ്തു.
Discussion about this post