ന്യൂഡൽഹി: 2022 ഏപ്രിൽ 16 ന് മുൻ പാലക്കാട് ശാരീരിക് പ്രമുഖ് ആർ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നിരവധി പോപ്പുലർ ഫ്രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വിവരങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷ.
PFI യിൽ പെട്ട ഈ പ്രതികൾ ഇതര സമുദായത്തിൽപ്പെട്ട വ്യക്തികളെ ലക്ഷ്യം വച്ചുള്ള വലിയ ഗൂഢാലോചനയിൽ ഉൾപ്പെട്ടിരുന്നു, കൂടാതെ 16.4.2022 ന് കേരളത്തിലെ പാലക്കാട് സ്വദേശി ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിലും ഉൾപ്പെട്ടിരിക്കുന്നു. അവരെ കുറിച്ചുള്ള എന്തെങ്കിലും വിവരം, ദയവായി “+919497715294,” എന്ന വാട്സപ്പ് നമ്പറിൽ അറിയിക്കുക. NIA അതിന്റെ ഔദ്യോഗിക ‘X’ ഹാൻഡിൽ നിന്ന് പോസ്റ്റ് ചെയ്തു.
എറണാകുളം ജില്ലയിൽ നിന്നുള്ള അബ്ദുൾ വഹാബ്, മുഹമ്മദ് യാസർ അറഫാത്ത്, പാലക്കാട് ജില്ലയിൽ നിന്നുള്ള അബ്ദുൾ റഷീദ് കെ, അയൂബ് ടി എ, മുഹമ്മദ് മൻസൂർ, ഷാഹുൽ ഹമീദ്, മുഹമ്മദലി കെ പി, മലപ്പുറം ജില്ലയിൽ നിന്നുള്ള സഫീഖ് പി എന്നിവരാണ് പ്രതികൾ.
ശ്രീനിവാസന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട കൂടുതൽ വിവരം ലഭിച്ചിട്ടില്ലാത്ത പ്രതിയുടെ ചില ചിത്രങ്ങളും എൻഐഎ പങ്കുവെച്ചിട്ടുണ്ട്.
പ്രതികളിൽ ഭൂരിഭാഗവും അന്യോന്യം അജ്ഞാതമായി സൂക്ഷിക്കുന്ന വിധത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സംഘടന നിരോധിച്ചതിനെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ ശ്രീനിവാസൻ വധക്കേസിലും കസ്റ്റഡിയിലെടുത്തിരുന്നു.
പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന കമ്മിറ്റി അംഗം യഹിയ കോയ തങ്ങൾ, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന കമ്മിറ്റി അംഗം എസ്പി അമീർ അലി എന്നിവരുൾപ്പെടെ 44 പേർക്കെതിരെ രണ്ടു ഘട്ടങ്ങളിലായാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
Discussion about this post