ലക്‌നൗ: ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിലേക്ക് പോയ ബസിൽ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. കാൺപുരിൽനിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്. ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.
ബസിന്റെ അടച്ചിട്ട കാബിനിൽ ഇരുന്നായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. ജീവനക്കാർ ഇതിലേക്ക് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം.
ബസിൽ കുറച്ച് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കിടെ പെൺകുട്ടിയുടെ നിലവിളിക്കുയും എമർജസി അലാറം മുഴക്കുകയും ചെയ്തു. ഇത് കേട്ട് ബസ് നിർത്തിച്ച യാത്രക്കാരാണ് പ്രതികളിൽ ഒരാളായ ആരിഫിനെ പിടികൂടിയത്. രാജ്യം നടുങ്ങിയ നിർഭയ കേസിന് 11 വർഷം പൂർത്തിയാകുന്ന ദിവസം തന്നെയാണ് സമാനമായ മറ്റൊരു സംഭവം പുറത്തു വരുന്നത്.
Discussion about this post