ന്യൂഡല്‍ഹി:പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടിയ പതിനാറാം നൂറ്റാണ്ടിലെ രാജ്ഞി റാണി അബ്ബക്കയുടെ ധീരതയെ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ അറിയപ്പെടാത്ത നിരവധി പേരുണ്ടെന്നും അവരുടെ സംഭാവനകള്‍ രേഖപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കര്‍ണാടകയില്‍ മൂഡ്ബിദ്രിയില്‍ റാണി അബ്ബക്കയുടെ പേരിലുള്ള തപാല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സര്‍ക്കാര്‍ 14,500 കഥകളുള്ള ഒരു ഡിജിറ്റല്‍ ഡിസ്ട്രിക്റ്റ് ശേഖരം സമാഹരിച്ചിട്ടുണ്ടെന്നും ഇത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ എടുത്തുകാണിക്കുന്നു, എന്നും സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യസമരത്തില്‍ സ്ത്രീകളുടെ പങ്ക്, ഭരണഘടനാ നിര്‍മ്മാണ സഭയിലെ സ്ത്രീകള്‍, സ്വാതന്ത്ര്യ സമരത്തിലെ ഗോത്രവര്‍ഗ നേതാക്കള്‍ എന്നിങ്ങനെ മൂന്ന് പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തീരിമാനിച്ചിട്ടുണ്ട്.കര്‍ണാടക തീരപ്രദേശത്ത് റാണി അബ്ബക്കയുടെ പേരില്‍ ഒരു സാനിക് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.ശ്രീ ക്ഷേത്ര ധര്‍മ്മസ്ഥല ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെ, ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ (കര്‍ണാടക സര്‍ക്കിള്‍) എസ് രാജേന്ദ്ര കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post